Type Here to Get Search Results !

Bottom Ad

സപ്ലിമെന്റ് പ്രകാശനം ചെയ്തു


മൊഗ്രാല്‍:(www.evisionnews.in) മൊഗ്രാല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ഇശല്‍സപ്ലിമെന്റ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസി. ശ്രീ പുണ്ടരികാക്ഷ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്. അബ്ദുല്‍ റഹ്മാനിന് നല്‍കി പ്രകാശനം ചെയ്തു.
ഈ അധ്യയന വര്‍ഷം സ്‌കൂളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളും കുട്ടികളുടെ സൃഷ്ടികളും സ്‌കൂളിന്റെ ചരിത്രവുമടങ്ങിയ ഇശല്‍ എന്ന് നാമകരണം നല്‍കി പുറത്തിറക്കിയ പത്രത്തില്‍ ് മൊഗ്രാലിന്റെ സമാഹിക സാംസ്‌കാരിക ചരിത്രവും വിശദമായി പ്രതിപാതിക്കുന്നുണ്ട്. ചടങ്ങില്‍ പി.ടി.എ. പ്രസി. സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷതയും, വി.എച്ച്.എസ്.സി. പ്രിന്‍സിപ്പാള്‍ ടി. ഷൈന്‍ സ്വാഗതവും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ കൈറുന്നീസ അബ്ദുല്‍ ഖാദര്‍, എം. മാഹിന്‍ മാസ്റ്റര്‍, പി.ടി. വൈസ് പ്രസി. അശ്രഫ് പെര്‍വ്വാട്, എം.പി.ടി.എ. പ്രസി. അസ്മ, റോസിലി കെ.എ., ജനാര്‍ദ്ദനന്‍ പി.വി., ബാബുരാജ് എ. എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വിഷ്ണു നമ്പൂതിരി ചടങ്ങില്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad