Type Here to Get Search Results !

Bottom Ad

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വന്‍ തീപിടുത്തം


വിദ്യാനഗര്‍:(www.evisionnews.in) സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വന്‍ തീപിടുത്തം. പൊലീസ് സ്റ്റേഷന് സമീപം വിവിധ കേസുകളിലായി പിടികൂടി കൊണ്ടുവന്ന വാഹനങ്ങള്‍ക്കും മറ്റും തീപടരാത്തത് വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായി.സിവില്‍സ്റ്റേഷനിലെ വേസ്റ്റുകളും മറ്റു മാലിന്യങ്ങളും തള്ളാന്‍ പൊലീസ് സ്റ്റേഷന് സമീപത്തായി കുഴി കുഴിച്ചിരുന്നു. ഇതില്‍ തള്ളിയ വേസ്റ്റിന് തീ വെച്ചതാണ് സ്റ്റേഷന് സമീപത്തേക്ക് പടര്‍ന്ന് കയറിയത്. പൊലീസും പരിസരവാസികളും തീ അണക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad