ന്യൂദല്‍ഹി: (www.evisionnews.in)ജയിലില്‍ പോകേണ്ടി വന്നാലും 5 കോടിരൂപ പിഴയടക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍. വിധിക്കെതിരെ അപ്പീല്‍പോകുമെന്നും രവിശങ്കര്‍ എന്‍.ഡി.ടിവിയോട് പറഞ്ഞു. 5 വര്‍ഷം മുന്‍പ് ജര്‍മ്മനിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരുന്നെന്നും അന്നൊന്നും ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടില്ലെന്നും രവിശങ്കര്‍ പറഞ്ഞു. സമൂഹത്തില്‍ മതപരമായ അനൈക്യം നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ശ്രീ ശ്രീ പറഞ്ഞു. ഇന്ത്യയില്‍ എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിച്ചാലും പിഴ ഈടാക്കുന്ന സാഹചര്യമാണുള്ളത്.
പരിപാടിക്കായി ഉയര്‍ത്തിയ വേദികളുടെ ചിത്രങ്ങള്‍ കോടതിയെ കാണിക്കും. പരിപാടിയെ ആളുകള്‍ വിവാദമാക്കുന്നത് പരിഗണിക്കുന്നില്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടിക്ക് ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നത്. പിഴയായ അഞ്ച് കോടിരൂപ അടയ്ക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. യമുനാ നദിയുടെ പരിസര പ്രദേശത്തെ പ്രകൃതിയെ നശിപ്പിച്ച് കൊണ്ട് 5060 ഹെക്ടര്‍ ഭൂമിയിലാണ് വേദി ഒരുക്കിയിരുന്നത്.
അതേ സമയം പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി സിംബാവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാംബെ പറഞ്ഞു. നേരത്തെ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയും ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിരുന്നു. 155 രാഷ്ട്രങ്ങളില്‍ നിന്നായി 35 ലക്ഷത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. എന്നാല്‍ ഇത്രയും ആളുകള്‍ പങ്കെടുക്കുമോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.

Post a Comment
0 Comments