ദുബൈ (www.evisionnews.in): 19 ഇനം വസ്തുക്കളുമായി വിമാനമിറങ്ങുന്നത് ദുബൈയില്‍ നിരോധിച്ചു. ദുബൈ വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ലംഘിക്കുന്നവരെ പിടികൂടി നാട്ടിലേക്കു മടക്കി അയക്കും. പട്ടികയിലുള്ള സാധനങ്ങള്‍ ബാഗേജില്‍ ഇല്ലാതെയാണ് യാത്ര നടത്തുന്നതെന്നുറപ്പാക്കണമെന്ന് ദുബൈ വിമാനത്താവള അധികാരികള്‍ അറിയിച്ചു.
വിലക്കേര്‍പ്പെടുത്തിയ വസ്തുക്കള്‍
ചുറ്റികകള്‍, ആണികള്‍, സ്‌ക്രൂഡ്രൈവറുകളും സമാന പണിയായുധങ്ങളും, കത്രികകളും ബ്ലേഡുകളും, പേഴ്‌സണല്‍ ഗ്രൂമിംഗ് കിറ്റ്, വാളുകള്‍, വിലങ്ങുകള്‍, ലേസര്‍ ഗണ്‍, തോക്കിന്റെ മാതൃക, തോക്കുകളും വെടിയുണ്ടയും, ലൈറ്ററുകള്‍, ബാറ്റുകള്‍, ആയോധനോപകരണങ്ങള്‍, ഡ്രില്ലറുകള്‍, കയറുകള്‍, അളവെടുക്കുന്ന ടേപ്പ്, പായ്ക്കിംഗ് ടേപ്പ്, ഇലക്ട്രിക്കല്‍ കേബിളുകള്‍, വാക്കി ടോക്കി, 100 മില്ലിലിറ്ററില്‍ കൂടുതല്‍ ദ്രാവകം ഉള്‍ക്കൊള്ളുന്ന കുപ്പികള്‍.
Keywords:dubai-news-airport

Post a Comment
0 Comments