Type Here to Get Search Results !

Bottom Ad

ഉത്സവാന്തരീക്ഷത്തില്‍ കല്യാണ്‍ സില്‍ക്‌സിന്റെ കാസര്‍കോട്ടെ ഷോറും തുറന്നു


കാസര്‍കോട് (www.evisionnews.in): വസ്ത്ര സങ്കല്‍പങ്ങളുടെ വര്‍ണ്ണവിസ്മയം സമ്മാനിച്ച് കല്യാണ്‍ സില്‍ക്‌സിന്റെ 23മത് ഷോറൂം കാസര്‍കോട്ട് തുറന്നു. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ ചലചിത്ര നടന്‍ പൃഥ്വിവ് രാജാണ് കല്യാണ്‍ സില്‍ക്സിന്റെ രാജ്യാന്തര നിലവാരമുള്ള ഷോറൂം കാസര്‍കോട്ടുകാര്‍ക്ക് സമ്മാനിച്ചത്. ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങ് വീക്ഷിക്കാന്‍ രാവിലെ മുതല്‍ തന്നെ വന്‍ജനാവലി തടിച്ചുകൂടിയിരുന്നു. 

ഉദ്ഘാടന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കല്യാണ്‍ സില്‍ക്‌സ് എം.ഡി പട്ടാഭിരാമന്‍, പി രമേശ്, ടി.എ ഷാഫി, ഇവിഷന്‍ എം.ഡി റഫീഖ് കേളോട്ട്, മുബാറക് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപം കുദ്രോളി വ്യാപാര സമുച്ചയത്തിലാണ് കല്യാണ്‍ സില്‍ക്സിന്റെ രാജകീയ പ്രൗഢിയുള്ള വസ്ത്ര ശേഖരം ഒരുക്കിയിട്ടുള്ളത്.









Keywords:Kasaragod-news-kalayan-silks-new-bustand

Post a Comment

0 Comments

Top Post Ad

Below Post Ad