കാഞ്ഞങ്ങാട്:(www.evisionnews.in) വ്യാജ ചാരായം കടത്തുന്നതിനിടയില്‍ പോലീസിന്റെ പിടിയിലായ പ്രതിയെ രണ്ട് കൊല്ലം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചു.
പരപ്പ കണ്ടത്തുംമൂലയിലെ കണ്ണന്റെ മകന്‍ ഭാസ്‌ക്കരനെ (58) യാണ് കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. 2010 മാര്‍ച്ച് ഒന്നിന് പരപ്പ ബാനം റോഡില്‍ കാനത്തും മൂലയില്‍ വെച്ച് പ്ലാസ്റ്റിക്ക് കന്നാസില്‍ അഞ്ചുലിറ്റര്‍ വാറ്റുചാരായവുമായി പോകവെ നീലേശ്വരം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷ.

Post a Comment
0 Comments