Type Here to Get Search Results !

Bottom Ad

സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in)തണല്‍മരങ്ങള്‍ മുറിക്കുന്നത് തടഞ്ഞ സി.പി.എം പ്രവര്‍ത്തകനെ നഗരസഭാ കൗണ്‍സിലറടക്കമുള്ള സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് അടിച്ചുപരിക്കേല്‍പ്പിച്ചു.
ആവിക്കര എ.കെ.ജി ക്ലബ്ബിന് സമീപത്തെ കൃഷ്ണന്റെ മകന്‍ രാജേഷിനെയാണ് അക്രമിച്ചത്. ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഇന്നലെ വൈകുന്നേരം ആവിക്കര റെയില്‍വേ മുത്തപ്പന്‍ മഠപ്പുര റോഡിലെ തണല്‍ മരം ചിലര്‍ മുറിക്കുന്നത് കണ്ട് രാജേഷ് തടഞ്ഞപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ നാരായണന്‍, ദിവാകരന്‍ എന്നിവരും മറ്റു കണ്ടാലറിയുന്ന മൂന്നുപേരും ചേര്‍ന്ന് പട്ടിക കഷണം കൊണ്ടും മറ്റും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad