നീലേശ്വരം:(www.evisionnews.in) ചിട്ടി നടത്തിപൊട്ടിയ ക്ഷേത്രസ്ഥാനികന്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു.കരിന്തളം കീഴ്മാല പുതിയസ്ഥാനം പൂമാല ഭഗവതി ക്ഷേത്രസ്ഥാനികന്‍ കെ.ബാലന്‍ അന്തിത്തിരിയനാണ് (58) ആസിഡ് കഴിച്ച് ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചയോടെയാണ് അന്തിത്തിരിയനെ ആ സിഡ് കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
ബാലന്‍ പല തുകകളുടെ ചിട്ടികള്‍ നടത്തിയിരുന്നു. ചിട്ടിയുടെ പണം മറ്റുകാര്യങ്ങള്‍ക്ക് വിനയോഗിച്ചതോടെ കുറിവിളിക്കുന്നവര്‍ക്ക് പണം കൊടുക്കാന്‍ കഴിയാതായി. ഓരോരോ അവധികള്‍ പറ ഞ്ഞ് മുമ്പോട്ടുപോയെങ്കിലും ചിട്ടിയില്‍ ചേര്‍ന്നവര്‍ പണം കിട്ടാതെ ക്ഷുഭിതരായി. ഒടുവിലാണ് ജീവനൊടുക്കിയത്. ഭാര്യമാര്‍: വത്സല (പാറക്കോല്‍), നാരായണി (കക്കോട്). മക്കള്‍: മനീഷ്, നിഷ, നിധീഷ്. മരുമകന്‍: ബിജു (മയ്യല്‍). സഹോദരങ്ങള്‍: ഭാസ്‌കരന്‍, നാരായണി,പരേതരായ നാരായണന്‍, പത്മിനി.
Post a Comment
0 Comments