Type Here to Get Search Results !

Bottom Ad

ഭെല്‍ ഇ.എം.എല്‍-കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണം; എ.സ്.ടി.യു

evisionnews

കാസര്‍കോട് :(www.evisionnews.in) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഇ.എം.എല്‍ കമ്പനിയെയും, ജീവനക്കാരെയുംസംരക്ഷിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് ഭെല്‍ ഇ.എം.എല്‍ ഇന്‍ഡിപ്പെന്‍റന്‍റ് എംപ്ളോയീസ് യൂണിയന്‍ (എസ്.ടി.യു ) പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍ കാസര്‍കോട് യൂണിറ്റ് 2011ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി മാറിയത്.പുതിയ നികഷേപവും,ഉല്‍പന്നങ്ങളും, വന്‍ വികസനവുംവരുമെന്ന് പ്രചരിപ്പിച്ചാണ് കമ്പനി കൈമാറ്റം ചെയ്തത്. എന്നാല്‍ പഴയ ഉല്‍പന്നങ്ങള്‍ പോലുംനിര്‍മ്മിക്കാതെ, കമ്പനിയുടെ ഉടമസ്ഥരായ ഭെല്ലില്‍ നിന്നുംയാതൊരുവിധ സഹായവുമില്ലാതെ കമ്പനി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയാണ്.കെല്ലില്‍ ശമ്പള വര്‍ദ്ധനവ് കേരള സര്‍ക്കാര്‍ അംഗീകരിച്ച് വര്‍ദ്ധിച്ച ശമ്പളം മാര്‍ച്ച് മാസത്തില്‍ വിതരണം ചെയ്യുമ്പോള്‍, ഭെല്‍ ഇ.എം.എല്‍ ജീവനക്കാര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യണം. 2014 ഡിസംബര്‍ 4ന് ഒപ്പ് വെച്ച ശമ്പള കരാര്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ മാനേജ്മെന്‍റ് ഓഫീസര്‍മാര്‍ക്ക് കേന്ദ്ര നിരക്കില്‍ ശമ്പളംനല്‍കാന്‍ തടസ്സങ്ങളൊന്നുമില്ല. കേന്ദ്ര ഘന വ്യവസായ മന്ത്രിയും,കേരള മുഖ്യമന്ത്രിയും, കേരള വ്യവസായ വകുപ്പ് മന്ത്രിയും ഉന്നത തല യോഗങ്ങള്‍ വിളിച്ച് പുനരുദ്ധാരണ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഈമാസം 9 ന് കേരള വ്യവസായ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പുനരുദ്ധാരണത്തിന് കേരള സര്‍ക്കാര്‍ ആനുപാതികമായി തുക അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കമ്പനി വികസനവുമായി ബന്ധപ്പെട്ട ഒരു പ്രപ്പോസല്‍ പോലുംസമര്‍പിക്കാന്‍ നാളിത്‌ വരെ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല.
ഭെല്‍ അധിക്യതരുടെ നിസ്സഹകരണവും, മാനേജ്മെന്‍റിന്‍റെ പിടിപ്പ് കേടുംകാരണം ജില്ലയിലെ പ്രധാന വ്യവസായ സ്ഥാപനംനാശത്തിന്‍റെ വക്കിലാണ്.
ഈ സാഹചര്യത്തില്‍ കമ്പനി കൈമാറി 5 വര്‍ഷം പൂര്‍ത്തിയാവുന്ന മാര്‍ച്ച് 28 ന് തിങ്കളാഴ്ച വഞ്ചനാ ദിനമായി ആചരിക്കാന്‍ യോഗം തീരുമാനിച്ചു. അന്നേ ദിവസം തൊഴിലാളികള്‍ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. ഏപ്രില്‍ ഏഴിന് വ്യാഴാഴ്ച നാല് മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്‍റിന് സമീപം ഒപ്പ്മര ചുവട്ടില്‍ ബഹുജന സംഗമം നടക്കും . പ്രമുഖ നേതാക്കളും, ജനപ്രതിനിധികളും, ബഹുജനങ്ങളും സംബന്ധിക്കും.
യോഗത്തില്‍ പ്രസിഡണ്ഡ് ചെര്‍ക്കളം അബ്ദുല്ല, എ.അബ്ദുല്‍ റഹിമാന്‍ , കെ.പി.മുഹമ്മദ് അഷ്റഫ് , ടി.പി.മുഹമ്മദ് അനീസ്, ടി.അബ്ദുല്‍ മുനീര്‍, ബി.എസ്.അബ്ദുല്ല , പി.ക്യഷ്ണന്‍, സി.അബ്ദുല്‍ റഷീദ് പ്രസംഗിച്ചു .

Post a Comment

0 Comments

Top Post Ad

Below Post Ad