ബദിയടുക്ക:(www.evisionnews.in)കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് മാർപ്പിനടുക്ക യൂണിറ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന ദിഖ്ർ ഹൽഖാ വാർഷികവും ബുർദ്ദാ ആസ്വാദന സദസ്സും മാർച്ച് 28ന് മാർപ്പിനടുക്ക താജുൽ ഉലമാ നഗരിയിൽ നടക്കും.
വൈകുന്നേരം 4 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് എൻ എം അബ്ദുറഹിമാൻ പതാക ഉയർത്തും.അബ്ദുൽഖാദർ മൗലവി സ്വാതം പറയും.സീതിക്കുഞ്ഞി മുസ്ലിയാർ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകും.എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്യും.അബ്ദുൽ കലാം നഈമി കൊല്ലം ബുർദ്ദാ മജ്ലിസിന് നേതൃത്വം നൽകും.സിറാജുൽ അൻവർ മലൈബാരി,റാഗിബ് റസാ അത്താരി,മുഹമ്മദ് റഫീഖ് അത്താരി നഅ്ത് അവതരിപ്പിക്കും.
അബൂബക്കർ ഫൈസി കുംബഡാജെ,ബഷീർ സഖാഫി കൊല്ല്യം,അബൂബക്കർ കാമിൽ സഖാഫി,അഷ്റഫ് മൗലവി തുപ്പക്കൽ,അലവി ഹനീഫി ബീജന്തടുക്ക,ഇബ്റാഹിം സിദ്ദീഖി,യൂസുഫ് മൗലവി കുദിങ്കില,അബ്ദുല്ല മുസ്ലിയാർ,ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച,അസീസ് ഹിമമി ഗോസാഡ,കബീർ സഖാഫി ഗോളിയടുക്ക,പി എം മുഹമ്മദ് കുഞ്ഞി,അബ്ദുറസാഖ് ചക്കുടൽ,ശംസുദ്ധീൻ കറുവത്തടുക്ക,എസ് ഐ മുഹമ്മദ്,അസീസ് എം കെ,സുബൈർ അഗൽപാടി,ഖലീൽ മൗലവി,അബ്ദുറസാഖ് മൗലവി പുണ്ടൂർ,ഹാരിസ് മുനിയൂർ,മുഹമ്മദ് നാരമ്പാടി,ഉസ്മാൻ മദനി നാരമ്പാടി,സി എച്ച് അബ്ദുല്ല മൗലവി,ഹാഫിള് റഫീഖ് ഹിമമി മുക്കൂർ,ഇഖ്ബാൽ ആലംങ്കോട്,ഹമീദലി മാവിനക്കട്ട പ്രസംഗിക്കും.സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.ജാഫർ അഗൽപാടി നന്ദിയും പറയും.

Post a Comment
0 Comments