Type Here to Get Search Results !

Bottom Ad

വ്യാജ പ്രചാരണം: യൂത്ത് ലീഗ് ശാഖാ സെക്രട്ടറി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.in): വീടിന്റെ ഫോട്ടോ സഹിതം നവമാധ്യമങ്ങളിലും പത്രങ്ങളിലും വ്യാജ പ്രചാരണം നടത്തിയ തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഫോര്‍ട്ട് റോഡ് ശാഖ ജനറല്‍ സെക്രട്ടറിയും നഗരത്തിലെ വ്യാപാരിയുമായ ജുനൈദ് ഫോര്‍ട്ട്‌റോഡ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. നഗരസഭയുടെ ഭൂമി കയ്യേറി വീടിന് ചുറ്റുമതില്‍ നിര്‍മിച്ചു എന്ന വ്യാജ വാര്‍ത്തയാണ് വ്യാഴാഴ്ച ചില പത്രങ്ങളിലും നവമാധ്യമങ്ങളിലും നല്‍കിയത്.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് കള്ള വാര്‍ത്ത സൃഷ്ടിച്ചതെന്ന് പരാതിയില്‍ പറഞ്ഞു. ഇതു മൂലം ഞാനും കുടുംബവും മാനസികമായി വിഷമത്തിലാണെന്നും ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണ് ഇതിന് പിന്നിലെന്നും ജുനൈദ് ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad