Type Here to Get Search Results !

Bottom Ad

പുത്തനുണർവ്വ് പകർന്ന്ദുബായിൽ എൺമകജെ കെ എം സി സിയുടെ പ്രചരണ കൺവൻഷൻ

evisionnews

ദുബൈ:(www.evisionnews.in) ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഐക്യമുന്നണി സ്ഥാനാർത്ഥി പി ബി അബ്ദുൽ റസാഖിന്റെ വിജയത്തിനായി ദുബൈ എൺമകജെ പഞ്ചായത്ത് കെ എം സി സി ദേര റാഫി ഹോട്ടൽ ഓഡറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രചരണ കൺവൻഷൻ പ്രവർത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.
അഞ്ച് വർഷത്തെ സദ്ഭരണത്തിന്റെ വിലയിരുത്തലിനൊടുവിൽ പൂർവ്വാതികം ശക്തിയോടെ ഐക്യ മുന്നണിയുടെ ഭരണത്തുടർച്ചയുണ്ടാവുമെന്നും, ശ്രദ്ധേയനായ സാമാജികനെന്ന നിലയിൽ വരാനിരിക്കുന്ന നിയമ സഭയിലും പി ബി അബ്ദുൽ റസാഖിന്റെ സാന്നിധ്യം ആവശ്യമാണെന്നും കൺവൻഷൻ ഉദ്ഘാടനം ചെയ്ത് ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അൻവർ നഹ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യൂസുഫ് ഷേണി അദ്ധ്യക്ഷത വഹിച്ചു.സ്തുത്യർഹമായ സംഘടന പ്രവർത്തനത്തിന് ശേഷം ബഹ്റൈനിലേക്ക് ജോലി മാറിപ്പോവുന്ന കമ്മറ്റിയുടെ മുൻ പ്രസിഡന്റ് അഷ്റഫ് കണ്ടികെയ്ക്ക് യാത്രയപ്പ് നൽകി.
ദുബൈ കെ എം സി സി സെക്രട്ടറി ഹനീഫ കൽമട്ട, ഇസ്മയിൽ ഏറാമല, കാസർകോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ട്രഷറർ മുനീർ പി ചെർക്കള, സി എച്ച് നൂറുദ്ധീൻ, അഷറഫ് നീർച്ചാൽ, അയ്യൂബ് ഉറുമി, യൂസുഫ് മുക്കൂട്, സുൽഫി ഷേണി, ഹസ്സൻ കുദുവ, മൻസൂർ മർത്യ,അസീസ് ബള്ളൂർ, സുബൈർ കുബണൂർ, ഇബ്രാഹിം മൊഗർ, ഇബ്രാഹിം നൽക്ക, ഉമ്പു ഹാജി, പ്രസംഗിച്ചു.
ജാബിർ,ബഷീർ, സിദ്ധീക്ക്,ഹക്കീം, ലത്തീഫ്, നിസാർ, റസാക്ക് സി എച്ച്, അച്ചു ഷേണി, പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ആസിഫ് പെർള സ്വഗതവും ഷഫാറത്തലി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad