Type Here to Get Search Results !

Bottom Ad

മകളുടെ പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയെടുത്ത അധ്യാപികയെ നീക്കി


നീലേശ്വരം: (www.evisionnnews.in) മകളുടെ പരീക്ഷാ കേന്ദ്രത്തില്‍ അധികൃതരെ കബളിപ്പിച്ച് ഡ്യൂട്ടിയെടുത്ത അധ്യാപികയെ ഡിഇഒ ഒഴിവാക്കി. സംഭവം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. തോമാപുരം സെന്റ്‌തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് നിയമവിരുദ്ധമായി അധ്യാപിക ഡ്യൂട്ടി നേടിയത്. 

കടുമേനി സെന്റ്‌മേരീസ് ഹൈസ്‌കൂളിലെ അധ്യാപികയാണ് മകള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന തോമാപുരം സ്‌കൂളില്‍ ഡ്യൂട്ടിക്ക് കയറിയത്. പരീക്ഷാഡ്യൂട്ടിക്ക് കയറുമ്പോള്‍ പ്രധാനാധ്യാപകന് തന്റെ ബന്ധുക്കള്‍ ഇവിടെ പരീക്ഷ എഴുതുന്നില്ലെന്ന് സത്യപ്രസ്താവന  നല്‍കണം. അധ്യാപിക ഇത് ബോധപൂര്‍വ്വം മറച്ചുവക്കുകയായിരുന്നു. അഞ്ച് പരീക്ഷ കഴിഞ്ഞ ശേഷമാണ് സംഭവം അധികൃതര്‍ അറിയുന്നത്. ഡിഇഒ അധ്യാപികയെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി മറ്റൊരാള്‍ക്ക് ചുമതല നല്‍കി. സ്‌കൂള്‍ അധികൃതരില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

keywords: sslc-exam-duty-mother-transfer

Post a Comment

0 Comments

Top Post Ad

Below Post Ad