Type Here to Get Search Results !

Bottom Ad

പഞ്ചാബില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം


ചണ്ഡിഗഢ്: (www.evisionnews.in) പഞ്ചാബില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡ് ആക്രമണം നടത്തി. രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് പൊള്ളലേറ്റു. അമൃത്‌സറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ രക്ഷപ്പെട്ടു.

സ്‌കൂളില്‍ നിന്നും പുറത്താക്കിയ സാജന്‍ (19) എന്നയാളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇയാളെ സസ്‌പെന്റു ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണത്രേ ആക്രമണം. ഇയാള്‍ക്കും സഹായിക്കുമെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

keywords: panjab-acid-assault-aginst-student


Tags

Post a Comment

0 Comments

Top Post Ad

Below Post Ad