Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ചാവേറാകാനില്ല, പി.ബി അഹമ്മദ് പാര്‍ട്ടിയംഗമല്ല -ഐ.എന്‍.എല്‍


കാസര്‍കോട് (www.evisionnews.in): ചെങ്കള മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി അഹമ്മദ് ഇന്ത്യന്‍ നാഷണല്‍ ലീഗ് അംഗമല്ലെന്നും അദ്ദേഹം കാസര്‍കോട്ട് ഐഎന്‍എല്‍ പിന്തുണയോടെ ഇടതുപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയാകുമെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം ചില സ്ഥാപിത ശക്തികള്‍ നടത്തുന്ന ഉപജാപം മാത്രമാണെന്നും ഐ.എന്‍.എല്‍ ജില്ലാ നേതൃത്വം വ്യക്തമാക്കി.

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന ഉറച്ച നിലപാടാണ് ഇതുവരെ ഐഎന്‍എല്‍ ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് സംസ്ഥാന നേതൃത്വത്തെയും ധരിപ്പിച്ചിട്ടുണ്ട്. പി.ബി അഹമ്മദ് പൊതു സ്ഥാനാര്‍ത്ഥിയായാല്‍ ഐഎന്‍എല്‍ പിന്തുണക്കണമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്നത് സാങ്കല്‍പികം മാത്രമാണെന്നും നേതൃത്വം വ്യക്തമാക്കി. കാസര്‍കോട്ട് മതേതര ശക്തികളുടെ മ ുന്നേറ്റത്തിന് സിപിഎം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണം. അതിനൊപ്പം ഐഎന്‍എല്‍ ഉറച്ചുനില്‍ക്കും. 

ഇനിയും കാസര്‍കോട്ട് മണ്ഡലത്തില്‍ ചാവേറാകാന്‍ ഞങ്ങളില്ല. കാസര്‍കോട്ട് രൂപപ്പെട്ട വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ഗൗരവം ഇടതുപക്ഷവും ഞങ്ങളും പൊതു സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ കാസര്‍കോട്ട് ഒരു സെക്യൂലര്‍സ്ഥാനാര്‍ത്ഥിക്കാണ് സാധ്യതയെന്നും ഒരു ഐ.എന്‍.എല്‍ നേതാവ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് സൗത്ത് കൂടാതെ കണ്ണൂരിലെ ഏതെങ്കിലും ജയസാധ്യതയുള്ള മണ്ഡലം ഐഎന്‍എല്ലിന് സിപിഎം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാവ് പ്രത്യാശ പ്രകടിപ്പിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad