Type Here to Get Search Results !

Bottom Ad

മല്യയുടെ വസ്തുവകകള്‍ ഇന്ന് ലേലം ചെയ്യും


ന്യൂഡല്‍ഹി: (www.evisionnews.in) ബാങ്കുകളില്‍ നിന്നെടുന്ന വായ്പയും സേവന നികുതിയും തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്ന് മുങ്ങിയ വ്യവസായി വിജയ് മല്യയുടെ വസ്തുവകകള്‍ ഇന്ന് ലേലം ചെയ്യും. മുംബൈയിലെ കിങ് ഫിഷര്‍ ഹൗസും സ്വകാര്യ എയര്‍ ബസും ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ലേലം ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളും സേവന നികുതി വിഭാഗവുമാണ് ലേലം ചെയ്യുന്നത്.

വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയും സേവന നികുതി വിഭാഗത്തിന് 812 കോടി രൂപ കുടിശികയുമാണ് വിജയ് മല്യയ്ക്കുമേല്‍ ബാധ്യതയായിട്ടുള്ളത്. മുംബൈ രാജ്യാന്തരവിമാനത്താവളത്തിന് സമീപമുള്ള കിങ്ഫിഷര്‍ ഹൗസാണ് ലേലത്തിലെ പ്രധാനസ്വത്ത്. 150 കോടി രൂപ അടിസ്ഥാനവിലയുള്ള കെട്ടിടം കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഫീസായിരുന്നു. 2,401.7 സ്‌ക്വയര്‍ ഫീറ്റാണ് കിങ്ഫിഷര്‍ ഹൗസിന്റെ വിസ്തീര്‍ണം. മല്യയുടെ സ്വകാര്യ എയര്‍ബസായ എസിജെ 312, ആഞ്ച് എറ്റിആറുകള്‍, മൂന്ന് ഹെലികോപ്റ്ററുകള്‍ എന്നിവയും ലേലം ചെയ്യുന്നുണ്ട്. എയര്‍ബസിന്റെ അടിസ്ഥാനവില 600 കോടി രൂപയായാണ് കണക്കാക്കുന്നത്. 

1623 കോടി രൂപ വായ്പ നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കിങ്ഫിഷര്‍ ഹൗസിന്റെ ലേലം. സേവന നികുതി വിഭാഗത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് എയര്‍ബസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലം ചെയ്യുന്നത്. സര്‍ഫാസി നിയമം പ്രകാരം സര്‍ക്കാര്‍ കമ്പനിയായ എംഎസ്റ്റിഎസ് ലിമിറ്റഡ്, ഓണ്‍ലൈന്‍ വഴിയാണ് ലേലം നടത്തുന്നത്. 90 കോടി രൂപ വിലവരുന്ന ഗോവയിലെ കിങ് ഫിഷര്‍ വില്ലയും വരും ദിവസങ്ങളില്‍ ലേലം ചെയ്യു.

keywords; vijay-mallya-bank-leftl-india
Tags

Post a Comment

0 Comments

Top Post Ad

Below Post Ad