Type Here to Get Search Results !

Bottom Ad

സി.എം ഉസ്താദ് കേസ് ഡയറി: വാഹന പ്രചാരണം തുടങ്ങി


തളങ്കര (www.evisionnews.in): സമസ്ത വൈസ് പ്രസിഡണ്ടും സഅദിയ്യ -എംഐസി എന്നീ സ്ഥാപനത്തിന്റെ ശില്‍പിയുമായ സി.എം അബ്ദുല്ല മൗലവിയുടെ ആറാം ആണ്ടിനോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി മാര്‍ച്ച് ഏഴിന് ചെര്‍ക്കളയില്‍ നടക്കുന്ന സി.എം ഉസ്താദ് കേസ് ഡയറിയുടെ വാഹന പ്രചരണം മാലിക്ക് ദീനാര്‍ സിയാറത്തോടെ ആരംഭിച്ചു. 

സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മാലിക്ക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി തളങ്കര, മാലിക്ക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രസിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, എസ്.കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, ഫള്‌ലുറഹ്മാന്‍ ദാരിമി കുമ്പടാജെ, അബ്ദുല്‍ ഖാദര്‍ സഅദി, സിറാജുദ്ദീന്‍ ഖാസിലേന്‍, സഈദ് മൗലവി ബാങ്കോട്, അഷ്‌റഫ് മര്‍ദ്ദള, പി.എച്ച് അസ്ഹരി ആദൂര്‍, സലാം അസ്ലമി പള്ളങ്കോട്, സാലിം മൗലവി ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad