കാസര്‍കോട്(www.evisionnews.in): കബഡി താരം കാര്യങ്കോട്ടെ ജി. സന്തോഷിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭാര്യ കെ.വി രഞ്ജുഷക്ക് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ടു മാസത്തോളമായി രഞ്ജുഷ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
ഡിസംബര്‍ ഏഴിന് രാവിലെയാണ് സന്തോഷിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ഉറക്കത്തില്‍ മരിച്ചുവെന്നാണ് കരുതിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. കൊല നടത്തിയ സഹോദരന്‍ മനോജ് നേരത്തെ പോലീസ് പിടിയിലായിരുന്നു. കൊലപാതകത്തിന് സഹോദരന്‍ സി. മനോജിനെ പ്രേരിപ്പിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജുഷയെ അറസ്റ്റുചെയ്തത്. മനോജ് റിമാന്‍ഡില്‍ കഴിയുകയാണ്.

Post a Comment
0 Comments