വിദ്യാനഗര്‍: സമസ്ത കേരള ജംയത്തുല്‍ ഉലമയ്ക്ക് രണ്ട് പതിറ്റാണ്ട് കാലം ജനറല്‍സെക്രട്ടറിയായ പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ടിതന്‍ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാരുടെ വഫാത്തിന്റെ നാല്പതാം ദിവസമായ തിങ്കളാഴ്ച്ച എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല കമ്മിറ്റി യുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ നൗഷാദ് മസജിദില്‍ ഖത്തമുല്‍ ഖുര്‍ആനും ദിക്ര്‍ ദുആ മജ്‌ലിസും അനുസ്മരണവും നടത്തി. സമസ്ത കേരള ജംയത്തുല്‍ ഉലമയുടെ കാസര്‍കോട് ജില്ല ജന.സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘടനം ചെയ്തു. എസ്.കെ.എസ്.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി, അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അബ്ദുസലാംദാരിമി ആലംപാടി, അനുസ്മരണ പ്രഭാഷണവും ദുആ മജ്‌ലിസിനിക്കും നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഖത്തര്‍ ഇബ്രഹിം ഹാജി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ചെര്‍കളം അബ്ദുല്ല ഫൈസി, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, ഖാരിഅ് അബ്ദുസ്സലാം ദാരിമി, പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി,പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്,അലി ഫൈസി, അബ്ദുല്‍ ഹമീദ് മദനി തയലങ്ങാടി, എസ്.പി സലാഹുദ്ധീന്‍, കെ.എം സൈനുദ്ധീന്‍ ഹാജി കോല്ലംമ്പാടി, ബഷീര്‍ ദാരിമി തളങ്കര, അശ്‌റഫ് മിസ്ബാഹി ചിത്താരി,അബൂബക്കര്‍ സാലൂദ് നിസാമി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ ഷാര്‍ജ, അബ്ദുസ്സലാം ഫൈസി പേരാല്‍, ഹമീദ് കോളോട്ട്, അബുബക്കര്‍ ബാക്കി, അബ്ദുല്‍ ഖാദര്‍ ബാഖവി, ഫറൂഖ് ദാരിമി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, കൊമ്പോട്ട് അബ്ദുല്‍ ഖാദര്‍ ഹനീഫി, ഖാസിം ഫൈസി, ഇബ്‌റാഹീം അസ്ഹരി, പി.എച്ച് അസ്ഹരി ആദൂര്‍, സി.ബി അബ്ദുല്ല ഹാജി, കെ.എം അബ്ദുല്ല, ഹാശിം ഹരിയില്‍, എം.എം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
keyword-skssf-ksd
Post a Comment
0 Comments