Type Here to Get Search Results !

Bottom Ad

കാര്‍ യാത്രികരായ ദമ്പതികളെ അക്രമിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്


ബേക്കല്‍: (www.evisionnews.in) കാറില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പരാതിയില്‍ ബേക്കല്‍ പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനും പെരിയ വില്ലാരംപൊതിയിലെ എന്‍. അശോകന്‍ (45), ഭാര്യ ജിഷ(35) എന്നിവരാണ് അക്രമണത്തിനിരയായത്. 

അശോകന്റെ പരാതിയില്‍ മേപ്പാട്ടിലെ അനൂപ്, സഹോദരന്‍ വിജേഷ്, അനൂപിന്റെ ഭാര്യ രേവതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 27ന് വൈകിട്ട് അഞ്ചരയോടെ ആയമ്പാറ യു.പി സ്‌കൂളിന് സമീപത്ത് വെച്ചാണ് അക്രമണമുണ്ടായത്. ഇവര്‍ മേപ്പാട്ട് തറവാട്ടില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് വരുന്നതിനിടയില്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമത്തില്‍ ജിഷയുടെ അരപ്പവന്റെ കമ്മല്‍ നഷ്ടപ്പെട്ടു. അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് അശോകന്‍ കാസര്‍കോട് സര്‍വെയര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതാണ് അക്രമണ കാരണം.

keywords: car-attack-against-couple

Post a Comment

0 Comments

Top Post Ad

Below Post Ad