Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍ഗോഡ് ജില്ല കമ്മിറ്റി നിലവില്‍ വന്നു


ഖത്തര്‍ :(www.evisionnews.in) എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍ഗോഡ് ജില്ല കമ്മിറ്റി നിലവില്‍ വന്നു .ബിദായ കോര്‍ണിഷ് പോര്‍ട്ടിനകത്തെ താവ ഹോട്ടലില്‍ നടന്ന കണ്‍വന്ഷന്‍ കെ.എസ അബ്ദുള്ള അധ്യക്ഷത വഹിച്ച , ബിദായ എസ് കെ എസ് എസ് എഫ് ഖത്തര്‍ സംസ്ഥാന കമ്മിറ്റി ജനറല്‍സെക്രട്ടറി മുനീര്‍ ഹുദവി ഉദ്ഘാടനം ചെയ്തു 
യുവ പണ്ഡിതനും ഇബാദ് ട്രൈനരുമായ ഷാജു ഷമീര്‍ അസ്ഹരി ഉദ്‌ബോധന പ്രഭാഷണം നടത്തി സത്താര്‍ മൗലവി സ്വാഗതം പറഞ്ഞു .ഫൈസല്‍ നിയാസ് ഹുദവി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .
ജില്ലയിലെ മത-ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സമസ്തയുടെ ആശയതിഷ്ഠിതമായ പ്രചാരണ പ്രവര്‍ത്തനങ്ങളും ദോഹയില്‍ ജില്ലയിലെ അംഗങ്ങളായ പ്രവര്‍ത്തകരുടെ മതപരവും സാമൂഹ്യവും സാമ്പത്തികവുമായ സമുദ്ധാരണവും ലക്ഷ്യം വെച്ച് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിച്ചു .
പ്രഥമ ജില്ല കമ്മിറ്റി ഭാരവാഹികളായി ,എം വി ബഷീര്‍ തൃക്കരിപ്പൂര്‍ മുഖ്യ രക്ഷധികാരി , കെ എസ അബ്ദുള്ള ഉദുമ( പ്രസിഡണ്ട്),കെ ബി മുഹമ്മദ് കുഞ്ഞി ബായാര്‍ , നൂറുദ്ദീന്‍ എം.കെ പടന്ന , നൗഷാദ് ബദിയടുക്ക( വൈസ് പ്രസിഡന്റ് )
എം.എ നാസര്‍ കൈതക്കാട് (ജനറല്‍സെക്രട്ടറി), ജാവേദ് ഹുദവി (വര്‍ക്കിംഗ് സെക്രട്ടറി), റഫീക്ക് മാങ്ങാട് , റഹീം ബായാര്‍ ,മോയ്തു ബേക്കല്‍ ,( സെക്രട്ടറിമാര്‍) , സത്താര്‍ മൗലവി ട്രഷറര്‍ തുടങ്ങിയവരെ തെരെഞ്ഞെടുത്തു .
കെ എസ മുഹമ്മദ് , മുട്ടം മഹമൂദ് ഹാജി , സാദിക്ക് പാക്യാര, ഷംസുദ്ദീന്‍ ഉദിനൂര്‍ , അഷ്‌റഫ് ഹാജി സി.കൈതക്കാട് ,മജീദ് ചെമ്പരിക്ക , അബ്ദുറഹ്മാന്‍ മാസ്റ്റര്‍ , ഷംസുദ്ദീന്‍ ഹനീഫി , ആബിദലി തുരുത്തി , മുഹമ്മദ് ബായാര്‍ , എം.എ നാസര്‍ കൈതക്കാട് തുടങ്ങിയവര്‍ സംസാരിച്ചു , ജാവേദ് ഹുദവി നന്ദി പറഞ്ഞു .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad