കാസര്‍കോട് (www.evisionnews.in): നിരവധി അക്രമണക്കേസുകളില്‍ പ്രതിയായ അണങ്കൂരിലെ ധാരാവി സത്താറിനെ പിടികൂടുന്നതിനിടെ പോലീസ് സംഘത്തെ ജീപ്പ് തടഞ്ഞ് അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ കെ.എസ് മുഹമ്മദ് ഹബീബ് റഹ്മാനാ (20)ണ് അറസ്റ്റിലായത്.
2015 നവംബര്‍ 29ന് കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ വെച്ച് കാസര്‍കോട് എസ്.ഐ. പി.വി രാജന്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ അക്രമിച്ചതിനാണ് കേസ്. സംഭവത്തില്‍ ധാരാവി സത്താറിനെ നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. അക്രമി സംഘത്തിലെ മറ്റൊരു യുവാവിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

Post a Comment
0 Comments