കാഞ്ഞങ്ങാട്:(www.evisionnews.in) തണല്‍മരങ്ങള്‍ മുറിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ ആവിക്കര കൊവ്വലിലെ കൃഷ്ണന്റെ മകന്‍ രാജേഷിനെ(32) തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നതിന് ആവിക്കരയിലെ ദിവാകരന്‍, നഗരസഭാ കൗണ്‍സിലര്‍ നാരായണന്‍, പവിത്രന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്: അജാനൂര്‍ തെരുവിലെ രാമന്റെ മകന്‍ സി.എച്ച്.കൃഷ്ണനെ (74) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നതിന് തെരുവിലെ കമല, കമലയുടെ മകന്‍ സുര്‍ജിത്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു.
കാഞ്ഞങ്ങാട്: മുത്തപ്പന്‍തറയിലെ ഭദ്രയ്യ ഹെഗ്‌ഡെയുടെ മകന്‍ രാമചന്ദ്രനെയും ഭാര്യയേയും വീട്ടില്‍ കയറി അക്രമിച്ചുവെന്നതിന് ബന്ധുക്കളായ ജനാര്‍ദ്ദനന്‍ ഇയാളുടെ ഭാര്യ സുനന്ദ, മകന്‍ അഭിരാജ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പറമ്പിലുള്ള തേക്ക് മരങ്ങള്‍ക്ക് തീയിട്ടത് ചോദ്യം ചെയ്തതിനാണത്രെ അക്രമം.

Post a Comment
0 Comments