Type Here to Get Search Results !

Bottom Ad

പയ്യക്കി ഉസ്താദ് അക്കാദമി പ്രച രണ സംഗമം മാർച്ച് 25ന് , ഖാസി അബ്ദുൽ ഖാദർ മുസ്ലിയാർ സംബന്ധിക്കും

.
evisionnews
ദുബൈ: പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയുടെ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപനത്തിന്റെ പ്രച രണ സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് 25നു വൈകുന്നേരം 6 നു ദേരാ റാഫി ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പാളും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായ പി.കെ.അബ്ദുൽ ഖാദർ മുസ്ലിയാർ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന്നായി സ്വാഗത സംഘം രൂപീകരിച്ചു.

സ്വാഗത സംഘം ചെയർ  മാനായി അബ്ദുൽ ഖാദർ അസ്അദിയും വർക്കിംഗ് ചെയർമാനായി ശാഫി ഹാജി പൈവളികെ, ജനറൽ കൺവീനറായി മഹമൂദ് ഹാജി പൈവളികെയും വർക്കിംഗ് കൺവീനറായി അസീസ്‌ ബള്ളൂർ, ഖജാഞ്ചിയായി അൻസാർ പൈവളികയെയും    തിരഞ്ഞെടുത്തു. ഹമീദ് ഹാജി പൈവളികെ, മുഹമ്മദ്‌ കുഞ്ഞി ആച്ചക്കര, മൊയ്ദു അട്ടഗോളി ( വൈസ് ചേർമാൻ.) അബ്ദുള്ള ഡി.എം.,അൽത്താഫ് പൈവളികെ, അസീസ്‌ പൈവളികെ, അൻസാർ പൈവളികെ, ശാകിർ ബായാർ,ഇബ്രാഹിം ബന്ദിയോട്, അസീസ്‌ മമ്മുഹാജി, ഇബ്രാഹിം ബാജൂരി, റസാക്ക് പൈവളികെ, ആയാസ് പൈവളികെ, ഷരീഫ് പൊന്നങ്കളം, ഖലീൽ മളിഗെ, അഷ്‌റഫ്‌ ബായാർ (ജോ. കൺ. ) ഹമീദ് മുസ്ലിയാർ, താഹിർ മുഗു (കോർഡി.) എന്നിവരെയും തിരഞ്ഞെടുത്തു.

ശാഫി ഹാജി പൈവളികെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മജീദ്‌ ദാരിമി ഉദ്ഘാടനം ചെയ്തു. മൊയ്തു അട്ടഗോളി സ്വാഗതവും ഹമീദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad