ഹൈദരബാദ് (www.evisionnews.in): ബിരിയാണി കഴിക്കാന്‍പണം കണ്ടെത്തുന്നതിനായി മോഷണം പതിവാക്കിയ രണ്ടു വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായി. പതിനാറും പതിനേഴും വയസുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.
ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദിവസവും സുഭിക്ഷമായ ഭക്ഷണം കഴിക്കാന്‍ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കുട്ടികള്‍ മോഷണത്തിനിറങ്ങിയത്. മല്ലേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് സ്ഥിരമായി ബിരിയാണി കഴിക്കുന്നത് ഇവരുടെ ശീലമായിരുന്നു.
ബിരിയാണി കഴിക്കുന്നതിന് പണം കണ്ടെത്തുന്നതിന് വഴിയാത്രികരായ ആളുകളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടിരക്ഷപെടുകയും ബൈക്കുകള്‍ മോഷ്ടിക്കുകയുമായിരുന്നു ഇവരുടെ ഹോബി. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പിടിയിലായത്. ഇവരെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
Keywords: sthudent-arrest-for-theft

Post a Comment
0 Comments