തിരുവനന്തപുരം:(www.evisionnews.in) ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓര്ഡിനേറ്റിംഗ് എഡിറ്റര്‌സിന്ധുസൂര്യകുമാറിനെതിരെ വധഭീഷണി ഉയര്ത്തിയ സംഭവത്തില് രണ്ടു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകള് അറസ്റ്റിലായി. അടൂര്‌സ്വദേശികളായ വിഷ്ണു മോഹന് അരുണ് എന്നിവരാണ് അറസ്റ്റിലായത്. സിന്ധുവിനെതിരെ മോശം പരാമര്ശങ്ങള് പ്രചരിപ്പിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ഇവര് അതേസമയം വിദേശത്തുനിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്താന് പൊലീസ് നടപടി ആരംഭിച്ചു. സൈബര് ഡോമിന്റെ സഹായത്തോടെ വിദേശ എംബസികളുമായി സഹകരിച്ചാണ് അന്വേഷണമെന്ന് ഐ ജി മനോജ് എബ്രഹാം പറഞ്ഞു. സിന്ധുവിനെതിരെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി വ്യാജ സന്ദേശങ്ങളയച്ച മുഖ്യപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.നവമാധ്യമങ്ങള് വഴി സിന്ധുസൂര്യകുമാറിനെ വ്യാജ വാര്ത്ത പ്രചരിപ്പിച്ചതോടെയാണ് വിദേശത്തുനിന്നും ഭീഷണി സന്ദേശങ്ങള്എത്തി തുടങ്ങിയത്. കേരളത്തില്‌നിന്നും വിളിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്നും ഫോണ്‌വിളിച്ചവരെ കണ്ടത്താന്‌സൈബര്‌ഡോമിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.പൊലീസ് നല്കിയ ഫോണ് നമ്പറുകളുടെ അടിസ്ഥാനത്തില്‌വിദേശത്തെ സൈബര്ഏജന്‌സികളും അന്വേഷണം ആരംഭിക്കുമെന്ന് ഐജി പറഞ്ഞു. അതേസമയം ഫേസ്ബുക്ക് വഴി തെറ്റായ പ്രചരണം നടത്തിയ അടൂര് സ്വദേശി അഖിലേഷ് വിശ്വത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് വിട്ടയച്ചു. ബംഗലുരു വിമാനത്താവളത്തിലെ ജീവനക്കാരനായ ഇയാളെ മാധ്യമങ്ങളുടെ കണ്ണില് പോലും പെടാതെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. വ്യാജ വാര്ത്തയുടെ ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നും അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

Post a Comment
0 Comments