തിരൂര്‍:(www.evisionnews.in)ഡിവൈഎഫ്‌ഐയുടെ 13-ാം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന കമ്മിറ്റിയെയും പ്രസിഡന്റായി എ എന്‍ ഷംസീറിനെയും സെക്രട്ടറിയായി എം സ്വരാജിനെയും ട്രഷററായി പി ബിജുവിനെയും തെരഞ്ഞെടുത്തു.
പൊരുതുന്ന ജെഎന്‍യുവിന് ഒപ്പംനില്‍ക്കുക, ജനദ്രോഹ-യുവജനവിരുദ്ധ നിലപാട് സ്വീകരിച്ച യുഡിഎഫ് ഭരണം അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങുക, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുക തുടങ്ങി 19 പ്രമേയങ്ങള്‍ സംസ്ഥാന സമ്മേളനം അംഗീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് യുവജനറാലിയും പൊതുസമ്മേളനവും നടക്കും. കോരങ്ങത്ത് മൈതാനത്തെ രക്തസാക്ഷി നഗറില്‍ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. സിപിഐ എം ജമ്മു കശ്മീര്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി, എ വിജയരാഘവന്‍, പാലോളി മുഹമ്മദ്കുട്ടി, അഭോയ്മുഖര്‍ജി, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ സംസാരിക്കും.

Post a Comment
0 Comments