Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഉപ്പള സ്വദേശിയായ അധ്യാപകന്‍ ഒളിവില്‍


മംഗളൂരു (www.evisionnews.in): പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ ഒളിവില്‍പോയി. മംഗളൂരു ബജല്‍ പക്കലടുക്ക സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ ഉപ്പള സ്വദേശി ഡി മോഹന്‍ റൈയാണ് ഒളിവില്‍ പോയത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. 

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിച്ചാണ് ഈ ഭാഷാ അധ്യാപകന്‍ ചങ്ങാത്തം കൂടിയത്. പെണ്‍കുട്ടിയെ കൂട്ടി ഐസ്‌ക്രീം പാര്‍ലറുകളിലും സിനിമാ തീയേറ്ററുകളിലും ഇയാള്‍ കറങ്ങിത്തിരിഞ്ഞതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ സഹപാഠികളില്‍ ചിലരാണ് ഹെഡ്മിസ്ട്രസ്സിനെ അറിയിച്ചത്. തുടര്‍ന്ന് ചേര്‍ന്ന സ്‌കൂള്‍ ഭരണസമിതിയാണ് മോഹന്‍ റൈയിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സ്‌കൂള്‍നടപടി ഉറപ്പായതോടെ ഇയാള്‍ ഹെഡ്മിസ്ട്രസ്സ് അടക്കമുള്ളവര്‍ക്കെതിരെയും വധഭീഷണി മുഴക്കിയിരുന്നു. മംഗളൂരു നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Keywords: Kasaragod-news-manglore-sexual-harass




Post a Comment

0 Comments

Top Post Ad

Below Post Ad