Type Here to Get Search Results !

Bottom Ad

കാസര്‍കോട് മാരത്തണ്‍-16 മാര്‍ച്ച് 6ന്


കാസര്‍കോട് : (www.evisionnews.in)കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവരുടെ കൂട്ടായ്മയായ ഗുഡ്‌മോണിംഗ് കാസര്‍കോട് സംഘടിപ്പിക്കുന്ന കാസര്‍കോട് മാരത്തോണ്‍ '16 മാര്‍ച്ച് 6ന് നടക്കും. രാവിലെ 6.30 താളിപ്പടുപ്പ് ഗ്രൗണ്ടില്‍ നിന്ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് 5.1 കിലോമാറ്റര്‍ ദൂരത്തിലാണ് മാരത്തണ്‍. ജില്ലാ പോലീസ് മേധാവി ഡോ. എസ്. ശ്രീനിവാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായുള്ള മാരത്തണില്‍ ജന മൈത്രി പോലീസും സഹകരിക്കുന്നു. പുരുഷ-വനിതകള്‍ക്കായി മത്സര വിഭാഗമുണ്ട്. ഒന്ന്,രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000,3000,2000 രൂപയും ട്രോഫിയും മെഡലും സമ്മാനിക്കും. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പി. കരുണാകരന്‍ എം.പി., എംഎല്‍എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍(ഉദുമ), കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍എ മുഹമ്മൂദ് തുടങ്ങിയവര്‍ പങ്കെടുക്കും. 

ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും പ്രയഭേദമില്ലാതെ മത്സരത്തില്‍ പങ്കെടുക്കാം. മത്സരിക്കുന്നവര്‍ മാര്‍ച്ച് 6 (ഞായറാഴ്ച) രാവിലെ 6 മണിക്ക് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍: 9446673961, 9446981133. വരും വര്‍ഷങ്ങളിലും സംഘടിപ്പിച്ച് കാസര്‍കോട് മാരത്തണ്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നാണ് ആഗ്രഹം.

സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് ചൂരി, കണ്‍വീനര്‍ ബാലന്‍ ചെന്നിക്കര, പവിത്രന്‍ മാസ്റ്റര്‍,എം. ശിവന്‍, മുഹമ്മദ് ഹാഷിം, ഫസല്‍ മദീന എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad