Type Here to Get Search Results !

Bottom Ad

സൈനിങ്ങ് ഓഫ് പറഞ്ഞ് അവർ ചെമ്മനാട് സ്കൂളിന്റെ പടിയിറങ്ങി

evisionnews

കാസറകോട് :(www.evisionnews.in) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ഫെയര്‍ വെല്‍ മീറ്റ് സൈനിങ്ങ് ഓഫ് 2016 നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ . വി.എം .മുനീര്‍ ഉദ്ഘാടനം ചെയ്തു . അജ്മല്‍ മിര്‍ഷാന്‍ അധ്യക്ഷത വഹിച്ചു .യുവ വ്യവസായി യു.കെ.അഷ്‌റഫ് മുഖ്യാത്ഥിതിയായിരുന്നു . ഇ-വിഷന്‍ മേനേജിംഗ് ഡയരക്ടര്‍ റഫീക്ക് കേളോട്ട് , എബി കുട്ടിയാനം ,ഖയ്യൂം മാന്യ ,എം.ഇ .എസ് .യൂത്ത് വിംഗ് ജില്ലാ ജന.സെക്രട്ടറി റൗഫ് ബായിക്കര, മാപ്പിള കലാ അക്കാദമി ജില്ലാ ഓര്‍ഗനൈസിംഗ് ജന.സെക്രട്ടറി എം.എ നജീബ്, ഇശല്‍ കൂട്ടം ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് മുഹമ്മദ് , ഷാനിഫ് നെല്ലിക്കട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു . ഫാത്തിമത്ത് മുബശ്ശിറ സ്വാഗതവും ഫാത്തിമത്ത് മലൂഫ നന്ദിയും പറഞ്ഞു .വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി .

keywords : signing-out-chemmand-school


Post a Comment

0 Comments

Top Post Ad

Below Post Ad