കാഞ്ഞങ്ങാട്: (www.evisionnews.in) നഗരസഭയുടെ ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റിലെ വാടകക്കെട്ടിടത്തിലെ മൂത്രപ്പുരയില്‍ വെള്ളമില്ലാത്തതിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ വനിതാ കൗണ്‍സിലറുടെ കുത്തിയിരിപ്പുസമരപ്രഖ്യാപനം.
ബി.ജെ.പി. കൗണ്‍സിലര്‍ എച്ച്.ആര്‍.സുകന്യയാണ് നഗരസഭാ ഓഫീസിന് വിളിപ്പാടകലെയുള്ള മാര്‍ക്കറ്റിലെ നഗരസഭാ കെട്ടിടത്തിന്റെ ശോച്യാവസ്ഥയില്‍ സമരപ്രഖ്യാപനം നടത്തിയത്.
മാര്‍ക്കറ്റിലെ കെട്ടിടമുറികളുടെ വാടകവര്‍ധന കൗണ്‍സില്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് കൗണ്‍സിലര്‍ 'മൂത്രപ്പുര ഒരുക്കിയിട്ട് മതി വാടക വര്‍ധന' എന്ന് അഭിപ്രായപ്പെട്ടത്. മൂത്രപ്പുര വെള്ളമില്ലാത്തതിനാല്‍ അടച്ചിട്ട സംഭവത്തില്‍ ചെയര്‍മാനും സെക്രട്ടറിക്കും നഗരസഭാ എന്‍ജിനീയര്‍ക്കും കത്ത് നല്കിയിരുന്നതായി കൗണ്‍സിലര്‍ പറഞ്ഞു.
കത്തിന് കടലാസിന്റെ വിലപോലും ഉദ്യോഗസ്ഥര്‍ കല്പിക്കുന്നില്ലെന്ന പരാതിയും സുകന്യ ഉന്നയിച്ചു. പ്രശ്‌നത്തില്‍ ഒരുമാസത്തിനകം പരിഹാരംകാണാന്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ എന്‍ജിനീയര്‍ക്ക് കൗണ്‍സില്‍ യോഗത്തില്‍ത്തന്നെ നിര്‍ദേശം നല്കിയതോടെ സുകന്യ സമരത്തില്‍നിന്ന് പിന്തിരിഞ്ഞു.
keywords: women-bathroom-kanhangad-lack-of-water
Post a Comment
0 Comments