കാഞ്ഞങ്ങാട്: (www.evisionnews.in) എന്‍.ഡി.എ. ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ എട്ടിന് 3.30ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും. അതേസമയം ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ ഇനിയും എന്‍.ഡി.എ. തീരുമാനിച്ചിട്ടില്ല.
ജില്ലയില്‍ നാലിടത്തും ബി.ജെ.പി.യാണ് മത്സരിക്കുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ ബി.ഡി.ജെ.എസ്. മത്സരിക്കും. രാവണീശ്വരം സ്വദേശി ഗള്‍ഫിലെ വ്യാപാര പ്രമുഖന്‍ എം.പി.രാഘവനാണ് സ്ഥാനാര്‍ഥി. മഞ്ചേശ്വരത്ത് ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനും കാസര്‍കോട് രവീശ തന്ത്രിയുമാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍.
keywords: nda-bjp-convention-election-kasaragod
Post a Comment
0 Comments