Type Here to Get Search Results !

Bottom Ad

ഐ എന്‍ എല്ലിന് വിധേയരായവര്‍ കാസര്‍കോട് സ്ഥാനാര്‍ത്ഥി: എസ് എ പുതിയവളപ്പില്‍


കാസര്‍കോട്:  (www.evisionnews.in) ഐ എന്‍ എല്ലിന് വിധേയരായ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും കാസര്‍കോട് മണ്ഡലത്തിലെ എല്‍ ഡി എഫ്- ഐ എന്‍ എല്‍ സഖ്യ സ്ഥാനാര്‍ത്ഥിയെന്ന് സംസ്ഥാന പ്രസിഡണ്ട് എസ് എ പുതിയവളപ്പില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തിന് മുമ്പുണ്ടാകും. പൊതു സ്വതന്ത്രനോ പാര്‍ട്ടി സ്വതന്ത്രരോ സ്ഥാനാര്‍ത്ഥിയായിരിക്കുകയില്ല. ഇ-വിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പി ബി അഹമ്മദിനെ പൊതുസ്വതന്ത്രനാക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം ഇപ്പോള്‍ നാട്ടിലുണ്ടോ എന്നായിരുന്നു മറുചോദ്യം. പാര്‍ട്ടിക്ക് വിധേയരായവര്‍ മാത്രം സ്ഥാനാര്‍ത്ഥിയാകണമെന്ന പക്ഷക്കാരനാണ് താനെന്നും പുതിയവളപ്പില്‍ പറഞ്ഞു. അസീസ് കടപ്പുറമാകുമോയെന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.

keywords: ksd-inl-candidate-today-sa-puthiyavalappil

Post a Comment

0 Comments

Top Post Ad

Below Post Ad