കാസര്‍കോട് (www.evisionnews.in): ഓസ്‌ഫോജ്‌ന കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് അനുസ്മരണവും സമസ്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആലിക്കുട്ടി മുസ്‌ലിയാര്‍ക്കുള്ള സ്വീകരണവും രണ്ടിന് രണ്ട് മണിക്ക് മണിക്ക് മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്‌റസാ ഹാളില്‍ നടക്കും. പരിപാടിയില്‍ കെ.കെ മാഹിന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. കെ.ടി അബ്ദുല്ല ഫൈസിയുടെ അധ്യക്ഷതയില്‍ ഖാസി താഖ അഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ഉപഹാരം നല്‍കും. എം.എ ഖാസിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും അലി അക്ബര്‍ ബാഖവി അനുസ്മരണ പ്രഭാഷണവും നടത്തും. സമസ്ത ജില്ലാ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കെ.ടി അബ്ദുല്ല ഫൈസിക്ക് സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉപഹാരം നല്‍കും. ഓസ്‌ഫോജന ജില്ലാ ജനറല്‍ സെക്രട്ടറി ഖാസിം ഫൈസി സീതാംഗോളി സ്വാഗതം പറയും. ചെങ്കള അബ്ദുല്ല ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, എം.പി. മുഹമ്മദ് ഫൈസി, പി.എസ്. ഇബ്രാഹിം ഫൈസി, ഹസ്സന്‍ ഫൈസി മഞ്ഞംപാറ, ഇബ്രാഹിം മുസ്‌ലിയാര്‍ കൊവ്വല്‍ പള്ളി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അലി ഫൈസി ചിത്താരി, സി.എം.ബി. ഫൈസി ആദൂര്‍, സിദ്ദീഖ് ഫൈസി ചേറൂര്‍, ഖാലിദ് ഫൈസി ചേറൂര്‍, സാലിഹ് ഫൈസി ചെര്‍ക്കള, അബ്ബാസ് ഫൈസി ചേറൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, ഹംസ ഫൈസി ദേലംപാടി, ഹമീദ് ഫൈസി, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ശംസുദ്ദീന്‍ ഫൈസി ഉടുമ്പുതല സംബന്ധിക്കും.
Post a Comment
0 Comments