Type Here to Get Search Results !

Bottom Ad

ശരീഅത്ത് നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം: വി.പി സുഹ്‌റ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി:(www/evisionnews.in) ശരിഅത്തിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. ശരിഅത്ത് നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്‌ലിം സ്ത്രീകളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന നിസ എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശരിഅത്തിലെ വ്യവസ്ഥകള്‍ സ്ത്രീ വിരുദ്ധമാണ്. തലാക്ക്, ബഹുഭാര്യത്വം, സ്ത്രീവിവേചനം തുടങ്ങിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിയമം പിന്‍വലിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിസ കഴിഞ്ഞ 26ന് സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മുസ്‌ലിം വ്യക്തി നിയമം ഭരണഘടനാപരമായ പരിശോധനകള്‍ക്ക് വിധേയമാക്കി റദ്ദു ചെയ്യണമെന്നാണ് ആവശ്യം. സ്ത്രീക്ക് ഭരണഘടന നല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും മുസ്‌ലിം വ്യക്തി നിയമം നിഷേധിക്കുകയാണെന്ന് ഹര്‍ജിക്കാരിയായ വി.പി സുഹ്‌റ ചൂണ്ടിക്കാട്ടുന്നു. 1939ല്‍ ഈ നിയമം നിലവില്‍ വന്നശേഷം പ്രാകൃതമായ നടപടികളാണ് സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. ഭാര്യയുടെ സാന്നിധ്യം പോലുമില്ലാതെ അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയ്യാറാവാതെ തലാക്ക് മൂന്നു തവണ ചൊല്ലി ഒഴിവാക്കുന്ന രീതി ചോദ്യം ചെയ്യേണ്ടപ്പെടേണ്ടതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad