Type Here to Get Search Results !

Bottom Ad

കേരളത്തില്‍ എല്‍.ഡി.എഫ്, ബംഗാളില്‍ മമതയും തമിഴകത്ത് ജയലളിതയുമെന്ന് പ്രവചനം

തിരുവനന്തപുരം (www.evisionnews.in): കേരളത്തില്‍ ഇടതുമുന്നണി 89 സീറ്റുമായി അധികാരത്തിലെത്തുമെന്ന് ഇന്ത്യടിവി സി വോട്ടര്‍ അഭിപ്രായ സര്‍വേ. യുഡിഎഫ് 49 സീറ്റിലേക്കൊതുങ്ങുമെന്നും പ്രവചനമുണ്ട്. ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. എല്‍ഡിഎഫിന് 44.6 ശതമാനവും യുഡിഎഫിന് 38.1 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വേയിലുണ്ട്.

294 സീറ്റുകളില്‍ 156ഉം നേടി മമതാ ബാനര്‍ജി ബംഗാളില്‍ അധികാരത്തിലെത്തും. നിലവിലെ 60 ല്‍ നിന്ന് 114 സീറ്റിലേക്കെത്തി ബംഗാളില്‍ ഇടതുപക്ഷം ശക്തി വര്‍ധിപ്പിക്കും. ബിജെപി 42ല്‍ നിന്ന് 13 ലേക്ക് ചുരുങ്ങും. മറ്റുള്ളവര്‍ക്ക് ഏഴ് സീറ്റുകളും ലഭിക്കും.

തമിഴ്നാട്ടില്‍ 116 സീറ്റ് നേടി 234 അംഗസഭയില്‍ എഐഎഡിഎംകെ മുന്‍തൂക്കം നേടും. കഴിഞ്ഞ വര്‍ഷം 203 സീറ്റുകളായിരുന്നു അവര്‍ക്ക്. 31 ല്‍ നിന്ന് 101ലേക്ക് ഡിഎംകെയുടെ സീറ്റുകള്‍ വര്‍ധിക്കും. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും മറ്റുള്ളവര്‍ക്ക് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ആസാമില്‍ ബിജെപി നേതൃത്വത്തിലുള്ള മുന്നണി 57 സീറ്റുകളുമായി അധികാരത്തിലെത്തും. നിലവിലെ ഭരണ മുന്നണിയായ കോണ്‍ഗ്രസ് 44 സീറ്റുകളുമായി പ്രതിപക്ഷത്താകും. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 19ഉം മറ്റുള്ളവര്‍ ആറും സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad