മുംബൈ:(www.evisionnews.in)മറാത്തികള്‍ അല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിച്ചു കളയാന്‍ ആഹ്വാനവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ. പാര്‍ട്ടി പ്രവര്‍ത്തകരോടാണ് രാജ് താക്കറെയുടെ വിവാദ ആഹ്വാനം.
70,000 ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കവെയാണ് താക്കറെ ആക്രമണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവയില്‍ 70 ശതമാനത്തോളം എണ്ണത്തിന്റെ ലൈസന്‍സും ഡ്രൈവേഴ്‌സ് ബാഡ്ജുകളും ലഭിച്ചിരിക്കുന്നത് മറ്റ് നാട്ടുകാര്‍ക്കാണ്. മറാത്തി ജനങ്ങള്‍ക്കാണ് ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ നല്‍കേണ്ടത്, അല്ലാതെ പുറത്തുനിന്നു വന്നവര്‍ക്കല്ല. വരുത്തരുടെ ഓട്ടോകള്‍ കണ്ടാല്‍ അവ കത്തിക്കണമെന്നും പാര്‍ട്ടിപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ 1190 കോടിയുടെ അഴിമതി നടത്തിയെന്നും ശിവസേനയ്ക്ക് നാട്ടുകാരോട് ആത്മാര്‍ത്ഥതയില്ലെന്നും താക്കറെ പറഞ്ഞു.

Post a Comment
0 Comments