പയ്യന്നൂര്‍:(www.evisionnews.in)ബസ്സ്റ്റാന്റില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോയെടുത്ത അധ്യാപകന്‍ പിടിയില്‍. തളിപറമ്പ് ബസ്സ്റ്റാന്റിലാണ് സംഭവം. ആലക്കോട് രയരോംസ്‌കൂളിലെ അധ്യാപകനായ പഴയങ്ങാടി സ്വദേശിയാണ് പിടിയിലായത്. അധ്യാപകന്‍ തന്ത്രപരമായാണ് വിദ്യാര്‍ത്ഥിയുടെ ഫോട്ടോയെടുത്തത്. പതിവിലധികം ഇംഗ്ലീഷ് ദിനപത്രം മടക്കിവെച്ച് അതിനകത്ത് ക്യാമറ ഒളിപ്പിച്ച് വെക്കുകയും , ക്യാമറയുടെ ലെന്‍സ് പത്രത്തിന് ദ്വാരമുണ്ടാക്കി കാണുന്ന വിധത്തിലുമായിരുന്നു. പത്രക്കെട്ടുകള്‍ മാറോടുചേര്‍ത്ത് പിടിച്ചാണ് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നത്. അരോളി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പിന്തുടരുന്നത് കണ്ട് സംശയം തോന്നിയാണ് പിടികൂടിയത്. പിന്നീട് അധ്യാപകനെ പൊലീസിന് കൈമാറി.
വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ എടുത്ത അധ്യാപകന്‍ പിടിയില്‍
13:49:00
0

Post a Comment
0 Comments