Type Here to Get Search Results !

Bottom Ad

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് പ്രചരണം :ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ തമിഴ്‌നാട്ടില്‍ പിടികൂടി

evisionnews

ചെങ്കോട്ട(തമിഴ്‌നാട്):(www.evisionnews.in)കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുന്‍പ് കെ ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ തമിഴ്‌നാട്ടില്‍ അച്ചടിച്ച് കടത്താന്‍ ശ്രമിച്ചത് പിടികൂടി. ചെക്കുപോസ്റ്റിലെ പരിശോധനയ്ക്കിടയില്‍ പോസ്റ്ററുകള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ സംഘമാണ് പിടികൂടിയത്.
തെരഞ്ഞെടുപ്പിനായി അച്ചടിച്ച മുപ്പതിനായിരം പോസ്റ്ററുകള്‍ പത്തനംതിട്ടയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ചതെന്നു കണ്ടെത്തിയാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവദാസന്‍ നായര്‍ക്കെതിരേ നടപടിക്കു നിര്‍ദേശം നല്‍കിയത്. വിശദീകരണം തേടണമെന്നും പോസ്റ്റര്‍ തെരഞ്ഞെടുപ്പു കണക്കില്‍ പെടുത്തണമെന്നും ആവശ്യപ്പെട്ടു പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു കത്തു നല്‍കി.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ചെങ്കോട്ടകടയനല്ലൂര്‍ റോഡില്‍ വാഹനപരിശോധനയ്ക്കിടെ തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ ചുമതലയുള്ള അനുപമ ശക്തിയാണ് പോസ്റ്ററുകള്‍ പിടിച്ചത്. അറുപതു കെട്ട് പോസ്റ്ററുകളാണ് പിടികൂടിയത്.
കെപിസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പ് ശിവദാസന്‍നായര്‍ പോസ്റ്റര്‍ അടിച്ചത് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തര്‍ക്കത്തിനു വഴിവെച്ചിരിക്കുകയാണ്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് ഒരു കൂട്ടര്‍ ആരോപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad