Type Here to Get Search Results !

Bottom Ad

ഷാർജ കെ.എം.സി.സിയുടെ കെ.എസ് അബ്ദുല്ല സ്മാരക അവാർഡ് ദാനവും സാംസ്കാരിക സമ്മേളനവും ഏപ്രിൽ 9 ന്

evisionnews

ഷാർജ: (www.evisionnews.in)കെ.എം.സി.സി ഷാർജ കാസർക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സമർപ്പണം '16 - കെ.എസ് അബ്ദുല്ല സ്മാരക അവാർഡ് ദാനവും സാംസ്കാരിക സമ്മേളനവും ഏപ്രിൽ 9 ന് നടക്കും. വൈകുന്നേരം 6 മണി മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റൊറിയത്തിലാണ് പരിപാടി. ചടങ്ങിൽ അറബ് പ്രമുഖരും സംസ്ഥാന മന്ത്രിമാരും ഉൾപെടെ സമൂഹത്തിൻറെ വിവധ തുറകളിൽ നിന്നുള്ള പ്രശസ്തർ പങ്കെടുക്കും.
പ്രസിഡണ്ട് സകീർ കുമ്പളയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല പ്രവർത്തക സമിതി യോഗം പരിപാടി വിജയിപ്പിക്കുന്നതിന് താഴെ പറയുന്നവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. നിസാർ തളങ്കര (മുഖ്യ രക്ഷാധികാരി) ഖാലിദ് പാറപള്ളി, ഷാഫി ആലക്കോട്, എ.ആർ മുഹമ്മദ്‌ കുഞ്ഞി സഫീർ (രക്ഷാധികാരികൾ) സക്കീർ കുമ്പള (ചെയർമാൻ) ത്വാഹ ചെമനാട്, സി.ബി. ഖരീം, ഖലീൽ റഹ്മാൻ കാഷിഫി, അബ്ദുല്ല കമാംപാലം, മുഹമ്മദ്‌ ഹാജി കാഞ്ഞങ്ങാട്, ജമാൽ ബൈത്താൻ, എം.എ. നാസർ പൂച്ചക്കാട്, മാഹിൻ ബാതിഷ ആദൂർ, ഇർഷാദ് കമ്പാർ (വൈസ്.ചെയർമാന്മാർ) ഗഫൂർ ബേക്കൽ (ജന.കൺ.) ഖരീം കൊളവയൽ, ഹനീഫ ഇല്യാസ് നഗർ, അസ്ലം സി.എച്ച്, ഹനീഫ എ.ബി, ഖാസിം ചീമേനി, ഹനീഫ കളത്തൂർ (ജോ.കൺ) ഇ.ആർ മുഹമ്മദ്‌ കുഞ്ഞി (ട്രഷറർ). സബ് കമ്മിറ്റികൾ- പ്രചരണം, സപ്ലിമെന്റ്: ഷാഫി തച്ചങ്ങാട് (ചെയർമാൻ) ഷരീഫ് പൈക്ക (ജന.കൺ.) സ്റ്റെജ് ആന്റ് ഡക്കറെഷൻ: എ.പി.കെ നസീബ് (ചെയർമാൻ) നാസർ പെരിയ (ജന.കൺ.)
യോഗം ഷാർജ കെ.എം.സി.സി സെക്ക്ര ട്ട റി ഷാഫി ആലക്കോട് ഉദ്ഘാടനം ചെയ്തു. യൂസുഫ് ഹാജി അരയി, അബ്ബാസ്‌ മാങ്ങാട് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഗഫൂർ ബേക്കൽ സ്വാഗതവും ഷാഫി തച്ചങ്ങാട് നന്ദിയും പറഞ്ഞു.


key words;sharja-kmcc-ks-abdulla-award-cultural-meet


Tags

Post a Comment

0 Comments

Top Post Ad

Below Post Ad