നായന്മാര്‍മൂല:(www.evisionnews.in) നായന്മാര്‍മൂല റഹ് മാനിയ നഗര്‍ മേര്‍വ യു എ ഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദേര റാഫി ഹോട്ടലില്‍ നടന്നു. അഷ്ഫാഖ് എ എം അധ്യക്ഷത വഹിച്ചു. നസീര്‍ കുസൈബി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാബിത്ത് പള്ളിക്കാല്‍ സ്വാഗതവും തുഫൈല്‍ കാസി നന്ദിയും പറഞ്ഞു.
യോഗത്തില്‍ 2016-17 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി അഷ്ഫാഖ് എ.എം (പ്രസിഡണ്ട്), അഷ്‌റഫ് സി.എ (ജനറല്‍ സെക്രട്ടറി), ലത്വീഫ് എന്‍.എ (ട്രഷറര്‍), നൗഷാദ് വെജ്, നസീര്‍ കുസൈബി (വൈസ് പ്രസിഡണ്ടുമാര്‍), സഫാത്ത് പള്ളിക്കാല്‍, ശിഹാബ് വെജ് (ജോ. സെക്രട്ടറിമാര്‍), മറ്റു ഭാരവാഹികളായി റിയാസ് കഫാന്‍സ്, മനാഫ്, ജമാല്‍ കുറ്റി, സാബിത്ത് പള്ളിക്കാല്‍, ഫാറൂഖ്, തുഫൈല്‍ കാസി, റിയാസ് ബി.എ, മുസ്തഫ, ഷാഹിദ് കറാമ എന്നിവരെ തെരഞ്ഞെടുത്തു. ജലാല്‍ തങ്ങള്‍, റസാഖ്, ലത്വീഫ് ടി.എ (ഉപദേശക സമിതി അംഗങ്ങള്‍).

Post a Comment
0 Comments