Type Here to Get Search Results !

Bottom Ad

'ഭാരത് മാത് കീ ജയ് മുദ്രാവാക്യം ഇസ്ലാമിക വിരുദ്ധം' ജാമിയ നിസാമിയ്യയുടെ ഫത്‌വ


ഹൈദരാബാദ്: (www.evisionnews.in) 'ഭാരത് മാത് കീ ജയ്' മുദ്രാവാക്യം ഇസ്ലാമികവിരുദ്ധമെന്ന് ജാമിയ നിസാമിയ സെമിനാര്‍. ഇതിനെതിരെ സെമിന്‍ ഫത്വ പുറപ്പെടുവിച്ചു. 'ഭാരത് മാത് കീ ജയ്' മുദ്രാവാക്യം ഇസ്ലാമിക് വിരുദ്ധവും അപക്വവുമാണെന്നാണ് സെമിനാറില്‍ ഉയര്‍ന്നുവന്ന വാദം.

ഇന്ത്യയെ മാതാവായി കാണണോ വേണ്ടയോ എന്നുള്ളത് ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിനനുസരിച്ചായിരിക്കുമെന്നും അത് ആരിലും അടിച്ചേല്‍പ്പിച്ച് നടപ്പിലാക്കരുതെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതിന് ഇസ്‌ലാമിന് പുറത്തുള്ള കാര്യമാണെന്നും അത് യുക്തിവിരുദ്ധവുമാണെന്നും ഫത്‌വയില്‍ പറയുന്നു. 

ഇന്ത്യ എന്നത് മാതാവാണെന്നത് വ്യക്തിഗതമായ ഒരു വിശ്വാസം മാത്രമാണ്. അത്തരമൊരു വിശ്വാസം എല്ലാവരിലും നടപ്പിലാക്കണമെന്നില്ലെന്നും മതപഠന കേന്ദ്രം ഫത്‌വയില്‍ വ്യക്തമാക്കുന്നു. ഇസ്‌ലാം വിശ്വാസങ്ങളും പ്രമാണങ്ങളും മുസ്‌ലീങ്ങള്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് ഫത്‌വയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു മനുഷ്യന്റെ മാതാവ് മറ്റൊരു മനുഷ്യനായിരിക്കുമെന്നും ഭൂമിയെയോ മൃഗങ്ങളെയോ മാതാവായി കാണാനാകില്ലെന്നുമാണ് ഫത്‌വയില്‍ പറയുന്നത്. 

താന്‍ ഒരിക്കലും 'ഭാരത് മാത് കീ ജയ്' എന്ന് വിളിക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേതുര്‍ന്നാണ് 'ഭാരത് മാത് കീ ജയ്' വിഷയം വീണ്ടും ചര്‍ച്ചയായത്.

keywords: bharath-matha-ki-jai-nizamuddin-university-seminar-fathwa

Tags

Post a Comment

0 Comments

Top Post Ad

Below Post Ad