Type Here to Get Search Results !

Bottom Ad

എസ് എസ് എഫ് യൂണിറ്റ് സമ്മേളനം കോരിക്കാർ ഒരുങ്ങി

evisionnews

പള്ളത്തടുക്ക (www.evisionnews.in) ന്യൂ ജനറേഷൻ തിരുത്തെഴുതുന്നു എന്ന ശീർശകത്തിൽ യൂണിറ്റ് ശാക്തീകരണം ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാനത്തെ 6300 യൂണിറ്റുകളില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടപ്പിലാക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ വിജയത്തി ന് കോരിക്കാർ യൂണിറ്റ് പ്രവർത്തകർ സജീവമായി രംഗത്ത് . ചുമരെഴുത്തും പ്രചാരണ പ്രവര്‍ത്തകരുമായി എസ് എസ് എഫ് പ്രവര്‍ത്തകര്‍ സജീവമായി. സത്താര്‍ കോരിക്കാര്‍, സാഫിര്‍ ഗോളിയടി, സൈഫുദ്ദീന്‍ ഗോളിയടി,
മഹ്ഷൂഖ് കോരിക്കാര്‍ എന്നിവര്‍ ചുമരെഴുത്തിന് നേതൃത്വം നല്‍കി .
ഏപ്രില്‍ എട്ടിന് നടക്കുന്ന സമ്മേളനത്തിന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പതാക ദിനം, സൌഹാര്‍ദ്ദ സമ്മേളനം, വിദ്യാര്‍ഥി ക്യാമ്പ് തുടങ്ങിയ പത്തോളം പരിപാടികൾ യൂനിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് യൂണിറ്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

Post a Comment

0 Comments

Top Post Ad

Below Post Ad