മേല്‍പറമ്പ്: (www.evisionnews.in) ചെമ്പരിക്ക-മംഗളൂരു ഖാസിയായിരുന്ന സമസ്ത ഉപാധ്യക്ഷന്‍ സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് നടക്കാനിരിക്കുന്ന സി ബി ഐയുടെ പുനരന്വേഷണം പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന ആവശ്യം ശക്തമായി. ഖാസിയുടെ ബന്ധുക്കളും സമസ്തയും ഇതര സന്നദ്ധ സംഘടനകളും ഈ ആവശ്യത്തില്‍ ഉറച്ചുനില്ക്കുകയാണ്. പുനരന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ വേണമെന്ന ആവശ്യവുമായി ഖാസിയുടെ ബന്ധുക്കളും ഉടന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ പ്രാഥമിക നിയമകാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ചചെയ്തുവരികയാണ്.
ഫെബ്രുവരി 12നാണ് എറണാകുളം സി ജി എം കോടതിയാണ് ആദ്യം നടന്ന സി ബി ഐ അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പുതിയ സി ബി ഐ സംഘത്തെ നിയോഗിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഖാസിയുടെ മകന്‍ സി എം ശാഫി, അഡ്വ. ഷൈജന്‍ ജോര്‍ജ് മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് പുനരന്വേഷണ ഉത്തരവുണ്ടായത്.
ഈ ഉത്തരവിന് ശേഷം മേല്‍പറമ്പില്‍ സന്നദ്ധ സംഘടനകളും ചെര്‍ക്കളയില്‍ സമസ്തയും വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്ന് ഖാസി കേസിലെ ദുരൂഹത അകറ്റി കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2010 ഫെബ്രുവരി 15ന് രാവിലെയാണ് ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കൂട്ടത്തിന് സമീപം വന്ദ്യവയോധികനായ മതനേതാവിന്റെ മൃതദേഹം കണ്ടത്തിയത്. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും ബഹുജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് സി ബി ഐിയുമാണ് കേസന്വേഷിച്ചത്.
സി ബി ഐ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ നേതൃത്വത്തില്‍ കാസര്‍കോട് പുലിക്കുന്നിലെ റെസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് മാസങ്ങള്‍ നീണ്ട അന്വേഷണം അന്ത്യഘട്ടത്തിലെത്തുന്നതിന്ന് മുമ്പ് അന്വേഷണ ഉദ്യോഗസ്തനെ മാറ്റിക്കൊണ്ട് കേസന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഖാസിയുടെ മരണം കൊലയല്ലെന്നും ആത്മഹത്യയാണെന്നും കാണിച്ച് സി ബി ഐ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെതിരെയാണ് സി എം മുഹമ്മദ് ശാഫി കോടതിയെ സമീപിച്ച് പുനരന്വേഷണത്തിനുള്ള ഉത്തരവ് സമ്പാദിച്ചത്.
keywords: qasi-cm-abdulla-moulavi-court-verdict

Post a Comment
0 Comments