Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയില്‍ മല്‍സ്യ മാര്‍കറ്റ് സ്ഥാപിക്കണം; എസ്.ടി.യു

evisionnews

മഞ്ചേശ്വരം :(www.evisionnews.in) ഹൊസങ്കടിയില്‍ മല്‍സ്യ മാര്‍കറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു ) ബങ്കര മഞ്ചേശ്വരം യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ഡ് ബി.എം.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ഡ് എ.അബ്ദുല്‍ റഹിമാന്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ഡ് കെ.പി.മുഹമ്മദ് അഷ്റഫ് , ജ.സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ ബന്തിയോട് , സെക്രട്ടറിമാരായ മുത്തലിബ് പാറക്കെട്ട് , ഉമ്മര്‍ അപ്പോളൊ , മണ്ഡലം ജ.സെക്രട്ടറി ഖാദര്‍ മൊഗ്രാല്‍ , സെക്രട്ടറിമാരായ ഗോള്‍ഡന്‍ റഹിമാന്‍ , ബി.എം.അഷ്റഫ്, അബ്ദുല്ല കടവത്ത് പ്രസംഗിച്ചു.
ഭാരവാഹികള്‍= ബി.എം.അബൂബക്കര്‍ (പ്രസി ) മുഹമ്മദ് അലി ബി.എം,റഫീഖ് എസ്.കെ (വൈ.പ്ര ) ബി.എം.ഹനീഫ (ജ.സെക്ര ) ഇബ്രാഹിം ബി.എം,അബ്ദുല്‍ റഹിമാന്‍ കെ (സെക്ര ) അഷ്റഫ് അച്ചു (ട്രഷ ).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad