Type Here to Get Search Results !

Bottom Ad

ഒ.എന്‍.വി യും കക്കട്ടിലും മലയാള ഭാഷയെ പരിപോഷിപ്പിച്ചു


തളങ്കര:(www.evisionnews.in) കവി ഒ.എന്‍ വി യും കഥാകൃത്ത് അക്ബര്‍ കക്കട്ടിലും മലയാള ഭാഷയെ ഒരു പോലെ പരിപോഷിപ്പിച്ച മഹാപ്രതിഭകളായിരുന്നുവെന്ന് തളങ്കര റഫി മഹലില്‍ ചേര്‍ന്ന റഫി കള്‍ച്ചറല്‍ സെന്റര്‍ അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. സിനിമാസാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണ് ഇരുവരുടെയും വിയോഗം.

ഇവരുടെ തൂലികയില്‍ നിന്ന് ഉതിര്‍ന്ന രചനകള്‍ തലമുറകളോളം ഓര്‍മ്മിക്കപ്പെടും, നടി കല്പന, നടന്‍ കലാഭവന്‍ മണി, സംവിധായകന്‍ രാജേഷ് പിള്ള, സംഗീത സംവിധായകന്‍ രാജാമണി, ഛായാഗ്രഹകന്‍ ആനന്ദകുട്ടന്‍, ഗായിക ഷാന്‍ ജോണ്‍സണ്‍ എന്നിവരുടെ വേര്‍പാടില്‍ അനുശോചിച്ചു.പ്രസിഡന്റ് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു. എരിയാല്‍ ഷരീഫ്, ഷാഫി തെരുവത്ത്, ഉസ്മാന്‍ കടവത്ത്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, മാഹിന്‍ ലോഫ്, ഷരീഫ് സാഹിബ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad