Type Here to Get Search Results !

Bottom Ad

അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്ന് ലോഡ് മണല്‍ പിടിച്ചു

കാസര്‍കോട്:(www.evisionnews.in) മംഗലാപുരത്ത് നിന്ന് അനധികൃതമായി കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന മൂന്ന് ലോഡ് മണല്‍ പൊലീസ് പിടിച്ചു. ഞായറാഴ്ച രാത്രി അണങ്കൂര്‍ ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ടിപ്പര്‍ ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്. ഡ്രൈവര്‍മാരായ മംഗലാപുരം പറങ്കിപ്പേട്ടയിലെ ഇസ്ഹാഖ് (33), ഹാസന്‍ സകലേഷ്പുരത്തെ അബ്ദുല്‍സത്താര്‍ (35), പുത്തൂരിലെ അബ്ദുല്‍റസാഖ് 38) എന്നിവരെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad