മുംബൈ:(www.evisionnews.in) സ്വകാര്യ സ്ഥലങ്ങളില് വെച്ച് നടത്തുന്ന അശ്ലീല പ്രവൃത്തികള് ക്രിമിനല് കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ഫ്ളാറ്റില്വെച്ച് 13 പുരുഷന്മാരേയും ആറ് സ്ത്രീകളേയും അറസ്റ്റ് ചെയ്തതിനെതിരെ നല്കിയ പരാതി പരിഗണിക്കവേയാണ് ജസ്റ്റിസുമായ എന്എച്ച് പാട്ടീല് എ.എം അംബേദ്കര് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്
മറ്റുള്ളവര്ക്ക് ശല്യമാകുന്ന തരത്തില്പൊതുസ്ഥലത്ത് വെച്ച് നടത്തുന്ന അശ്ലീല പ്രവൃത്തികളോ, പാട്ടുകളോ, അശ്ലീലഗാനങ്ങളോ, വാക്കുകളോ, ആംഗ്യങ്ങളോ ആണ് കുറ്റകരമെന്ന് ഐ.പി.സി 294ാം വകുപ്പ് പറയുന്നു. ഈ വകുപ്പ് പ്രകാരം അന്ധേരി പോലീസ് ഫയല്ചെയ്ത എഫ്;ഐആര്റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം. പുരുഷന്മാര്ക്കൊപ്പം അല്പവസ്ത്ര ധാരിണികളായ സ്ത്രീകള്നൃത്തം ചെയ്യുന്നത് കണ്ട മാധ്യമപ്രവര്;ത്തകനാണ് പോലീസില്പരാതി നല്കിയത്. ഇവര്നര്ത്തകരുടെ തലയിലൂടെ പണം വാരിയിടുന്നത് ജനാലയിലൂടെ സമീപവാസികള്ക്ക് കാണാമായിരുന്നു. വലിയ ശബ്ദകോലാഹലമുണ്ടായെന്നും പരാതിയില്പറയുന്നു. ഇതേത്തുടര്ന്നാണ് പോലീസ് ഫ്ളാറ്റ് റെയ്ഡ് ചെയ്ത് ഇവരെ അറസ്റ്റ് ചെയ്തത്.
key words;obscene-acts-in-private-place-not-offence-under-indian-law-bombay
key words;obscene-acts-in-private-place-not-offence-under-indian-law-bombay

Post a Comment
0 Comments