ചെന്നൈ:(www.evisionnews.in) ഐപിഎലിന്റെ പുതിയ പരസ്യഗാനം നേരം സിനിമയിലെ പിസ്ത സുമാക്കിറ ' സൊങ്ങ് തരംഗമായി .നിവിൻ പോളി നായകനായ നേരം വൻ ഹിറ്റായിരുന്നു ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ഗാനം ഹിറ്റായത് . ലോകകപ്പ് ട്വന്റി20യിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനിടയിലാണ് ഈ പരസ്യം ആദ്യം പ്രദർശിപ്പിച്ചത്.കിന്നാരം എന്ന സിനിമയിൽ ജഗതി വരികൾ എഴുതി ആലപിക്കുന്ന പിസ്ത എന്ന ഗാനം,
. 2013 ൽ ഇറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രം നേരത്തിൽ രാജേഷ് മുരുകൻ റീമിക്‌സ് ചെയ്തു. ശബരീഷ് വർമ്മയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനമാണ് ഇപ്പോൾ ഐപിഎൽ പുതിയ സീസണിന്റെ പരസ്യഗാനമായി ചേർത്തിരിക്കുന്നത്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും ഈ ഗാനത്തിനൊത്ത് ചുവടു വെക്കുന്ന വീഡിയോ പുറത്തുവന്നു കഴിഞ്ഞു. രാജേഷ് മുരുകനാണ് നേരത്തിൽ ഈ ഗാനം റീമിക്‌സ് ചെയ്തത്. ശബരീഷ് വർമ്മയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Post a Comment
0 Comments