കാസര്‍കോട്: (www.evisionews.in) ഓശാന പെരുന്നാള്‍ ആഘോഷത്തോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. യേശുദേവന്‍ രാജകീയ പ്രൌഢിയോടെ ജറുസലേം തെരുവീഥികളിലേക്ക് പ്രവേശിക്കുന്നതിന്റെ ഓര്‍മപുതുക്കുന്നതാണ് ഓശാന പെരുന്നാള്‍.
ഒലിവിന്‍ കൊമ്പുകളും കൈകളിലേന്തി തങ്ങളുടെ വസ്ത്രങ്ങള്‍ തെരുവീഥിയില്‍ വിരിച്ച് ദാവീദിന്‍ പുത്രന് ഓശാന പാടി ആര്‍പ്പുവിളികളോടെ വരവേറ്റതിന്റെ ഓര്‍മയില്‍ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും സുവിശേഷ വായനയും ദിവ്യബലിയും നടന്നു. കാസര്‍കോട് കോട്ടക്കണ്ണി സെന്റ്‌ജോസഫ്‌സ് ദേവാലയത്തില്‍ ഫാദര്‍ മാണി മേല്‍വെട്ടം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവകയില്‍ ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് കാര്‍മികത്വം വഹിച്ചു. രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ ഫാദര്‍ ഷാജി വടക്കേതൊട്ടി നേതൃത്വം നല്‍കി. വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന, ചിറ്റാരിക്കാല്‍ തോമാപുരം സെന്റ്‌തോമസ് ഫൊറോന, മാലോം സെന്റ്‌ജോര്‍ജ് ദേവാലയം, ബളാല്‍ സെന്റ് ആന്റണീസ് പള്ളി, നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് തുടങ്ങിയവിടങ്ങളിലും കുരിശിന്റെ വഴി പ്രദക്ഷിണമുണ്ടായി.
keywords: oshana-perunnal-crist-celebration
Post a Comment
0 Comments